കേരളത്തിലെ സ്വർണവിലയിൽ വർധന. ഗ്രാമിന് 40 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 8,065 രൂപയും പവന് 64,520 രൂപയുമായി. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 106.90 രൂപ, 8 ഗ്രാമിന് 855.20 രൂപ, 10 ഗ്രാമിന് 1,069 രൂപ, 100 ഗ്രാമിന് 10,690 രൂപ, ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,06,900 രൂപ എന്നതാണ് നിരക്ക് എന്നിങ്ങനെയാണ് വില നിലവാരം.
സംസ്ഥാനത്തെ സ്വർണ്ണ വില മാർച്ചിലെ താഴ്ന്ന നിലവാരങ്ങളിലെത്തിയത് ഈ മാസം 1 മുതൽ 3 വരെയുള്ള ദിവസങ്ങളിലായിരുന്നു. ഈ ദിവസങ്ങളിൽ പവന് 63,520 രൂപയായിരുന്നു വില.