സംസ്ഥാനത്ത് സ്വർണവില കുതിപ്പിലേക്ക്. ഇന്ന് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 8,120 രൂപയും പവന് 64,960 രൂപയുമായി ഉയർന്നു. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 109.10 രൂപ, 8 ഗ്രാമിന് 872.80 രൂപ, 10 ഗ്രാമിന് 1,091 രൂപ, 100 ഗ്രാമിന് 10,910 രൂപ ഒരു കിലോ വെള്ളിക്ക് 100 രൂപ കൂടി 1,09,100 രൂപ എന്നിങ്ങനെയാണ് വില നിലവാരം.
രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. ആഗോള സ്വർണ്ണ വ്യാപാരം വ്യാഴാഴ്ച്ച രാവിലെ നേട്ടത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 5.40 ഡോളർ (0.08%) ഉയർന്ന് 2,944.71 ഡോളർ എന്നതാണ് നിരക്ക്.