ബംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയിൽ രണ്ട് വിദേശവനിതകൾ പിടിയിൽ. 75 കോടി രൂപയുടെ എംഡിഎംഎയുമായാണ് യുവതികൾ പിടിയിൽ ആയത്. ബംബ ഫന്റ, അബിഗേയ്ൽ അഡോണിസ് എന്നീ ദക്ഷിണാഫ്രിക്ക സ്വദേശികളാണ് പിടിയിലായത്.
ബംഗളുരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിക്ക് സമീപം നീലാദ്രി നഗറിൽ നിന്നും കസ്റ്റഡിയിൽ എടുത്ത ഇവരുടെ പക്കൽ നിന്നും രണ്ട് പാസ്പോർട്ടുകൾ, നാല് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.