സംസ്ഥാനത്തെ ലഹരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഈ മാസം 24നാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. ലഹരിവിരുദ്ധ കാമ്പയിനും തുടര്നടപടികാലും ചർച്ചയുടെ ഭാഗമാകും.
ക്യാമ്പസുകളില്‍ നിന്നടക്കം ലഹരി പിടികൂടുന്ന സാഹചര്യം നിലനിൽക്കുന്ന സ്ഥിതിയിലാണ് മുഖ്യമന്ത്രി ഇത്തരത്തിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. എക്സൈസ്, പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം എക്സൈസ് വകുപ്പ് മന്ത്രിയും വിദ്യാഭ്യസ മന്ത്രിയും പങ്കെടുക്കും.