തിരുവനന്തപുരം: യുക്തിവാദി നേതാവ് കെ.ജാമിതക്കും ജനം ടിവിക്കും അവതാരകൻ അനിൽ നമ്പ്യാർക്കും എതിരെ പരാതി നൽകി ഓൺലൈൻ മാധ്യമപ്രവർത്തക ഷഫീന ബീവി. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് മാധ്യമപ്രവർത്തക പരാതി നൽകിയത് . തനിക്കെതിരെ ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .
താൻ മുസ്ലിമും തന്റെ മുൻ ഭർത്താവ് ബംഗ്ലാദേശ് സ്വദേശിയുമായത് കൊണ്ട് താൻ ചാരവൃത്തി നടത്തുകയാണെന്ന് അവർ അവകാശപ്പെടുകയാണെന്ന് ഷഫീന ബീവി ആരോപിക്കുന്നു . ഒരു മുസ്ലിം എന്നതിലപ്പുറം താൻ ഒരു ഇന്ത്യൻ പൗരൻ കൂടിയാണെന്നും തനിക് തന്റെ രാജ്യത്തെ ഒറ്റികൊടുക്കേണ്ട ആവശ്യമില്ല എന്നും ഇവർ പരാതിയിൽ വ്യക്തമാക്കുന്നു .