പാലക്കാട് : ഒയാസിസിൽ നിന്ന് സിപിഎം രണ്ട് കൂടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിനെതിരെ വക്കീൽ നോട്ടീസയച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നും അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.
സിപിഎം രണ്ട് കോടിയും, കോൺഗ്രസ് ഒരു കോടി രൂപയും സംഭാവന വാങ്ങിയെന്നായിരുന്നു സി കൃഷ്ണ കുമാറിന്റെ ആരോപണം. സിപിഎം പുതുശേരി ഏരിയയിലെ മുൻ സെക്രട്ടറിക്ക് കൈക്കൂലിയായി കമ്പനി നൽകിയത് ഇന്നോവ ക്രിസ്റ്റ കാറാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു.