തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ന്യായമായ അവകാശങ്ങൾക്കുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്നും സ്ത്രീ ശക്തി ബോധ്യപ്പെടുത്തി കൊടുക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
അങ്കണവാടി ജീവനക്കാരുടെ പരാതി ഗൗരവം ഉള്ളതാണ്. അത് എത്രയും വേഗം പരിഗണിക്കപ്പെടേണ്ടതാണ്. അങ്കണവാടി ജീവനക്കാർക്ക് മുഴുവൻ സമയ ജോലിയാണ് ഉള്ളത്, ജോലിഭാരം കൂടുന്നതിനനുസരിച്ച് വേതന വർദ്ധനവ് ഉണ്ടാകുന്നില്ല. ഈ വിഷയം സഭയിൽ ഒന്നുകൂടെ അവതരിപ്പിക്കേണ്ടതുണ്ട്. അധ്വാനിക്കുന്നവർക്ക് കൂലി കിട്ടേണ്ടത് ആവശ്യമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.