തിരുവനന്തപുരം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപകൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരം ഒരു മാസം പിന്നിടുമ്പോൾ തങ്ങളുടെ സമര രീതി കടുപ്പിക്കാൻ ഒരുങ്ങുകയാണ് ആശാവർക്കർമാർ. അതേസമയം ഇന്ന് നടന്ന ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം വന്നതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി .
കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതൽ ആശമാർ സമരപ്പന്തലിലെത്തിയത്.
കനത്ത പോലീസ് സുരക്ഷയാണ് പ്രതിരോധത്തെ തടുക്കാൻ പോലീസ് സജ്ജമാക്കിയിരുന്നത് . അതേസമയം ഇന്ന് ഓണറേറിയം ലഭിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങള്‍ പിൻവലിച്ച് ഉത്തരവിറക്കിയിരുന്നു
സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം
കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.

Leave a comment
Leave a comment