പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം തയാറായി . ചെന്താമര ഏക പ്രതിയായ കേസിൽ 133 സാക്ഷികളാണ് ഉള്ളത് കൂടാതെ കുറ്റപത്രത്തിൽ ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഏക ദൃക്സാക്ഷിയുടെ മൊഴിയും എട്ടുപേരുടെ രഹസ്യമൊഴിയും ഉള്ളടക്കമാവും.
വ്യക്തി വൈരാഗ്യത്തെത്തുടർന്ന് ജനുവരി ഇരുപത്തി ഏഴിനാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത് . കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സാജിതയെ 2019 ൽ കൊലപ്പെടുത്തിയ ചെന്താമര ജാമ്യത്തിലിറങ്ങിയ സമയത്താണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത് .കുറ്റപത്രം ഇന്ന് ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും