തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് ചർച്ചയ്ക്കായി സർക്കാർ അവസരമൊരുക്കുന്നത്. നാഷ്ണല്‍ ഹെല്‍ത്ത് മിഷന്(എന്‍.എച്ച്.എം.) കേരള ഘടകത്തിന്റെ ഓഫീസിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12: 30-ന് ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധികള്‍ ഓഫീസിലെത്തും. ചർച്ചയ്ക്ക് വിളിച്ചതിൽ സന്തോഷം ഉണ്ടെന്നും ആവശ്യങ്ങളിൽ നിന്നും പിന്നോട്ടുപോകില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ പ്രതികരിച്ചു. നാളെ നിരാഹാരസമരം നടത്തുമെന്ന് ആശാവർക്കർമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാ വര്‍ക്കര്‍മാര്‍ സമരത്തിനായി എത്തിയത്. കൂടാതെ പെന്ഷന് അനുവദിക്കുക, കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.