ന്യൂഡല്‍ഹി: മോദിയെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും തരൂര്‍ പറഞ്ഞു. മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായെന്നും തരൂര്‍ പറഞ്ഞു.
സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ താന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പിന്തുണച്ച് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. നിലവില്‍ തരൂര്‍ നടത്തിയ പ്രസ്താപന കൂടി ആയപ്പോള്‍ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.