ആന്ധ്രപ്രദേശ്: മൂന്നു വയസുകാരിക്ക് നേരെ ക്രൂരപീഡനം. കുട്ടിയുടെ അമ്മ വന്ദനയെയും ആൺ സുഹൃത്ത് ശ്രീറാമിനിയും പോലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
അയൽവാസികളാണ് കുട്ടിയെ ഉപദ്രവിക്കുന്നതിനെക്കുറിച്ചു പോലീസിൽ വിവരം നൽകിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകൾ ചൂട് വെള്ളത്തിൽ കുട്ടി വീണതെന്നായിരുന്നെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. കൂടാതെ കുട്ടിയുടെ ശരീരത്തിൽ ചതവുകളും പാടുകളും പരിശോധനയിൽ പോലീസ് കണ്ടെത്തി. ബാലപീഡനം, വധശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.