ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ പുതുവര്‍ഷ ദിനത്തില്‍ അമ്മയെയും 4 സഹോദരിമാരെയും കൊലപ്പെടുത്തി ഇരുപത്തിനാലുകാരന്. ആഗ്ര സ്വദേശിയായ അര്‍ഷാദ് കുടുംബ പ്രശ്നങ്ങളത്തുടര്‍ന്നാണ് അമ്മയും സഹോദരിയമടക്കം 5 പേരെ കൊലപ്പെടുത്തിയത്. അര്‍ഷാദിന്റെ സഹോദരിമാരായ ആലിയ (9), അല്‍ഷിയ (19), അക്സ (16), റഹ്മീന്‍ (18) അമ്മയുമാണ് മരിച്ചത്.
ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടല്‍ ശരണ്‍ജിത്തിലാണ് സംഭവം. കൊലപാതകത്തെത്തുടര്‍ന്ന് അര്‍ഷാദിനെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തന്നെ പിടികൂടി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറന്‍സിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സെന്‍ട്രല്‍ ലഖ്നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രവീണ ത്യാഗി പറഞ്ഞു.