മേപ്പാടി: ജനവാസമേഖലയിലെ തോട്ടത്തിലെ കുഴിയില്‍ വീണ കരടിയെ രക്ഷിച്ചു. റിപ്പണ്‍ വാളത്തൂരിലെ ജനവാസമേഖലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ആര്.ആര്.ടി. സംഘം കരടിയെ രക്ഷിച്ചത്.
മേപ്പാടി ആര്.ആര്.ടി. ബി.എഫ്.ഒ. സി.സി. സുധീഷ്,ശ്രീകാന്ത്, മാനു കുന്നപ്പറ്റ, വാടേരി സെക്ഷന്‍ ഓഫീസര്‍ സഹദേവനും സംഘവും തുടങ്ങിയവർ രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി. വൈദ്യപരിശോധനയ്ക്കുശേഷം കരടി ആരോഗ്യവാനാണെന്ന് ഉറപ്പാക്കിയാണ് കാട്ടിലേക്ക് കയറ്റിവിട്ടത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.