മധു മുല്ലശ്ശേരിക്കെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മംഗലപുരം പൊലീസാണ് കേസെടുത്തത്. സിപിഐഎം നൽകിയാണ് പരാതിയിലാണ് കേസ്.
മുൻ സിപിഐഎം ഏരിയ സെക്ടറിയാണ് മധു മുല്ലശ്ശേരി. കഴിഞ്ഞ മാസമാണ് മധു സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്നത് . അതിന് തൊട്ടു പിന്നാലെ സിപിഐഎം മധുവിനെതിരെ പരാതി നൽകിയിരുന്നു. ഏരിയ സമ്മേളനത്തിന് പിരിച്ച പണം തട്ടിയെടുത്തുവെന്നായിരുന്നു പരാതി .
മധുവിന് പിന്നാലെ മകനും ബിജെപിയിൽ ചേർന്നിരുന്നു. സമ്മേളത്തിന് ശേഷം നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാരുടെ പരാതികൾ ഉയർന്നതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.