തിരുവനന്തപുരം: ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞു വീണ് കുഞ്ഞ് മരിച്ചു. നെയ്യാറ്റിന്‍കര കാരക്കോണം ത്രേസ്യാപുരം സ്വദേശി രാജേഷിന്റെ മകന് റിത്തിക് രാജ് ( 4 ) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്ത ബന്ധുവിന്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡില്‍ സാരികെട്ടിയാണ് ഊഞ്ഞാല് ആടിയത്. ഇതിനിടെയാണ് കോണ്‍ക്രീറ്റ് തൂണ് ഇടിഞ്ഞ് അപകടമുണ്ടായത്. കുഞ്ഞിന്റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ് അടര്‍ന്ന് വീഴുകയായിരുന്നു.