ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ചൊരു സ്പിന്‍ ഓള് റൗണ്ടറെ കണ്ടെത്തണമെന്ന് ടീം പരിശീലകന് ഗൗതം ഗംഭീര്‍. കപില്‍ ദേപിന് ശേഷം ഒരു ഫാസ്റ്റ് ബൗളിംഗ് ഓള് റൗണ്ടര്‍ ഉണ്ടായിട്ടില്ലെന്ന് ഗംഭീര്‍ പറയുന്നു. വിചന്ദ്രന് അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ സ്പിന്നര്‍മാരെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം ആശ്രയിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അവസരത്തിനായി ചില യുവതാരങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നും ഗംഭീര്‍ വ്യക്തമാക്കി.
സ്വന്തം സ്റ്റേഡിയങ്ങളില്‍ ഇന്ത്യ സ്പിന്നില്‍ ആധിപത്യം പുലര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ക്കും ഗംഭീര്‍ മറുപടി നല്കി. ഇന്ത്യന്‍ മണ്ണില്‍ സ്പിന്നിനെ കളിക്കാന്‍ എതിരാളികള്‍ അറിഞ്ഞിരിക്കണം. ദക്ഷിണാഫ്രിക്കയില്‍ ഒരു ടെസ്റ്റ് രണ്ട് ദിവസത്തില്‍ അവസാനിച്ചു. ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചിലാണ് ഇത്തരത്തിലൊരു കാര്യം സംഭവിച്ചതെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.