കൊല്‍ക്കത്ത:ഐപിഎലില്‍ വീറോടെയും വാശിയോടെയും ടീമുകള്‍ മാറ്റുരക്കുകയാണ്.മിക്ക മത്സരങ്ങളിലും ടീമുകള്‍ 200ന് മുകളില്‍ സ്കോര്‍ ചെയ്യുന്നു.എന്നാല്‍ മികച്ച രീതിയിലുളള മത്സരം മൂലം പണികിട്ടിയിരിക്കുന്നത് ചിയര്‍ ഗേള്‍സിനാണ്.ഫോറും സിക്സും ബൗണ്ടറി കടക്കുമ്പോഴും ആവേശത്തോടെ നൃത്തം ചെയ്യുന്ന ഈ കൂട്ടര്‍ക്ക് ഇപ്പോള്‍ വിശ്രമമില്ലാ.അത്തരത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്ഒഴുകുന്ന ബാറ്റിംഗ് വിസ്ഫോടനം തുടരുകയാണ്.
റോയല്‍ ചലഞ്ചേഴ്സില്‍ ജുനിയര്‍ ബുംറ
ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശവുമായി വന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുണ്‍ ചക്രവര്‍ത്തി.ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.ഐപിഎല്ലില്‍ റണ്‍ ഒഴുക്ക് വലിയ തരംഗമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരുകാര്യം മാത്രമെ ചെയ്യാന്‍ കഴിയൂ.സിക്സുകള്‍ക്ക് മാത്രം ചിയര്‍ഗേള്‍സ് നൃത്തം ചെയ്യുക. ഫോറുകള്‍ക്ക് നൃത്തം ചെയ്യുന്നത് ഒഴിവാക്കാമെന്നും ചക്രവര്‍ത്തി നിര്‍ദ്ദേശിച്ചു.