ന്യൂഡല്‍ഹി: വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ 23-കാരന്റെ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെ
നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും യുവാവിന് ഉണ്ടായിരുന്നതായി
ആശുപത്രി അധിക്യതര്‍ പറഞ്ഞു.
അസ്വസ്ഥത വര്‍ധിച്ചതോടെ അപ്പര്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്കോപ്പി നടത്തി രോഗിയുടെ ചെറുകുടലില്‍ ജീവനുള്ള പാറ്റയെ കണ്ടെത്തി. നൂതന എന്‍ഡോസ്കോപ്പിക് ടെക്നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തത്.
10 മിനിറ്റ് കൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രി വക്താവ് പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്പോള്‍ വായില്‍ കയറിയതോ ആകാമെന്നും അധിക്യതര്‍ വ്യക്തമാക്കി.