ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ നാലംഗ സംഘത്തിലെ ഒരാള്‍ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. ഇന്നലെ മലമുകളില്‍ വച്ച് അമല്‍ മോഹന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.
ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. അമല്‍ മോഹന്‍ പുറമേ കൊല്ലം സ്വദേശിയായ വിഷ്ണു, മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ മൂന്ന് പേരും സുരക്ഷിതരാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അച്ഛനും സഹോദരനും സഹോദരിയുമാണ് അമലിനുള്ളത്. അമ്മ നേരത്തേ മരണപ്പെട്ടതാണ്.