ശബരിമല: അയ്യപ്പന് സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ അമ്പും വില്ലും ആനകളും കാണിക്കയായി സമ്മര്‍പ്പിച്ചത്. 120 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളുമാണ് സന്നിധാനത്തെത്തി കാണിക്കയായി നല്‍കിയത്.
മകനായ അഖില്‍ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചതിനെതുടര്‍ന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണ് ഇതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയര്‍പ്പിച്ചത്. മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നില്‍വെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.