അഹമ്മദാബാദ്: ഗര്‍ഭിണിയായ ഭാര്യയെ ലെസ്ബിയന്‍ പങ്കാളിയില്‍ നിന്ന് വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയില്‍. ചന്ദ്ഖേഡ സ്വദേശിയാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിയിലാണ് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചത്. ലേസ്ബിയന്‍ പങ്കാളിയോടോപ്പം താമസം തുടങ്ങിയ യുവതി ഭര്‍ത്താവിനൊപ്പം മടങ്ങാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെ ഹര്‍ജി തള്ളി.
ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ലെസ്ബിയന്‍ ആയ സുഹൃത്തിന് വേണ്ടി ഒക്ടോബറില്‍ തന്നെ ഉപേക്ഷിച്ചുവെന്ന് ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞു. ഭാര്യയെ നിയമവിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍, നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍, യുവതിയുടെ ആഗ്രഹപ്രകാരം അനുമതി നല്‍കുമെന്നും കോടതി അറിയിച്ചു.
തിങ്കളാഴ്ച സിറ്റി പൊലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കി. യുവതി ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയും തന്റെ സുഹൃത്തിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. യുവതിയുടെ ആഗ്രഹപ്രകാരം വനിതാ സുഹൃത്തിനൊപ്പം ജീവിക്കാന്‍ കോടതി അനുവദിച്ചു. ജസ്റ്റിസ് ഐജെ വോറയുടെയും ജസ്റ്റിസ് എസ് വി പിന്റോയുടെയും ബെഞ്ചാണ് അനുമതി നല്‍കിയത്.