കൊച്ചി: ചെറിയ പെരുന്നാൾ ആഘോഷത്തിൽ കേരളം. വൃത പരിശുദ്ധിയുടെയും ആത്മസമർപ്പണത്തിന്റെയും നാളുകൾക്ക് പരിസമാപ്തി നൽകി കൊണ്ട് ഈദ്-ഉൽ-ഫിത്തറിനെ വരവേറ്റ് വിശ്വസികൾ. പെരുന്നാൾ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങികഴിഞ്ഞു.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തെ അതിജീവിക്കാൻ ശക്തി നൽകിയ അല്ലാഹുവിന് നന്ദി പറയുന്നതിനാണ് മുസ്ലീങ്ങൾ ഈദ്-ഉൽ-ഫിത്തർ ആഘോഷിക്കുന്നത്. സൂര്യോദയത്തിന് മുമ്പ് ഉണർന്ന് നമസ്കാരവും ഗുസൽ (വുദു)വും അനുഷ്ഠിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നത്.