മെക്സിക്കോ : ശരീര ശുദ്ധീകരണത്തിനായി തവള വിഷം കഴിച്ചതിനെത്തുടർന്ന് മെക്സിക്കൻ നടി മാർസെല അൽകാസർക്ക് ദാരുണാന്ത്യം. ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് നടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തെക്കേ അമേരിക്കയിലെ പരമ്പരാഗത ശുദ്ധീകരണ ചടങ്ങിൽ വെച്ച് ഭീമൻ കുരങ്ങൻ തവളയുടെ വിഷമാണ് നടി കഴിച്ചത്. ചില രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട പദാര്‍ത്ഥമാണിത്. അന്ധവിശ്വാസമാണ് നടിയെ മരണത്തിലേക്ക് നയിച്ചത് . മാർസെല അൽകാസർ ധാരാളം ഷോർട്ട് ഫിലിമുകളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു.