പത്തനംതിട്ട: കൂടലിൽ യുവാവ് ഭാര്യയെയും സുഹൃത്തിനേയും വെട്ടിക്കൊലപ്പെടുത്തി. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് ഇന്നലെ രാത്രി കൊല്ലപ്പെടുത്തിയത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജു കസ്റ്റഡിയിൽ. അയൽക്കാരനായ വിഷ്ണുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.ബൈജുവും വൈഷ്ണവിയും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായിരുന്നു എന്നാണ് വിവരം.
ഇന്നലെ രാത്രിയോടെ ഇവർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ബൈജു വൈഷ്ണവിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് വൈഷ്ണവി ഓടിക്കയറുകയായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇങ്ങനെയാണ് വിഷ്ണുവിനും വെട്ടേൽക്കുന്നത്. ഇരുവരുടെയും മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.