മലപ്പുറം: തിരൂര്‍ക്കാട് തടത്തില്‍ വളവിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം.ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. മലപ്പുറം കാളമ്പാടി മുരിങ്ങേക്കല്‍ സുലൈമാന്റെ മകന് അക്ബര്‍ അലി (21) യാണ് മരിച്ചത്. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക് വളവില്‍ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അക്ബല് അലി മരിച്ചു.