കോട്ടയം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ അസം സ്വദേശിയായ 24 വയസുള്ള ലളിത് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ അസം സ്വദേശി വിജയകുമാറിനെ ചിങ്ങവനം പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറിയതാണെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിനിടെ തലയ്ക്ക് ഗുരുതരമായി അടിയേറ്റതാണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.