പത്തനംതിട്ട : പത്തനംതിട്ട റാന്നിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ ഉണ്ടായ സംഘര്‍ഷത്തിൽ അമ്പാടി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നിവരാണ് പിടിയിലായത് .
ബിവറേജസിന് മുന്നിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് ഈ മൂവർ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. പ്രതികൾ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അതേ തുടർന്ന് പൊലീസ് അന്വേഷണം കർശനമാക്കി. എറണാകുളത്ത് നിന്ന് പ്രതികളെ കണ്ടെത്തി.
കഴിഞ്ഞ ദിവസം റാന്നിയിലെ ബീവറേജസ് കോർപ്പറേഷന് സമീപത്ത് യുവാക്കൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെയാണ് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. മൂവർ സംഘം അതിവേഗം കാർ മുന്നോട്ടെടുത്ത് അമ്പാടിയെ ഇടിച്ച തെറിപ്പിക്കുകയുണ്ടായി. നിലത്ത് വീണ അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് അമ്പാടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.