തിരുവനന്തപുരം: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് നിർദ്ദേശം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി നാലിന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫിന്റെ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെയാണ് നടപടി.
ഡയസ്നോൺ എൻട്രി വരുന്ന ജീവനക്കാരുടെ ബില്ലുകൾ പ്രത്യേകമായി പ്രോസസ് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സ്പാർക് സെല്ലിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രം അപ്പ്രൂവ് ചെയ്താൽ മതിയെന്ന് നിർദേശം നൽകി. ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമെന്ന് ടിഡിഎഫ് ആരോപിച്ചു.