കൊച്ചി: നടന് ബാല വിവാഹിതനായി. ബാലയുടെ ബന്ധു തമിഴ്നാട് സ്വദേശിയായ കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാലയുടെ മൂന്നാം വിവാഹമാണിത്. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2019-ല്‍ അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തു. എന്നാല്‍ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങള്‍ ഉണ്ടായിരുന്നില്ല.