താരസംഘടന അമ്മയുടെ അഡ്ഹോക് കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍നിന്നും പുറത്തുപോയെന്ന വാര്‍ത്ത നിഷേധിച്ച് നടന് ജഗദീഷ്. അമ്മ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒഴിവായത്. അതില്‍ നിന്നും നേരത്തേ തന്നെ ഒഴിവായിരുന്നെന്നും ജഗദീഷ് പറഞ്ഞു.
ഭരണസമിതി കൂട്ടമായി രാജിവെച്ച സാഹചര്യത്തിൽ ഗ്രൂപ്പിൽ തുടരുന്നതിൽ അർഥമില്ല എന്ന് തോന്നിയതിനാലാണ് വാട്സ് ആപ് ഗ്രൂപ് വിട്ടതെന്നും പ്രവർത്തകൻ എന്ന നിലയിൽ അമ്മയിൽ സജീവമായി തുടരുമെന്നും പറഞ്ഞുവെന്നതും അദ്ദേഹം നിഷേധിച്ചു. അഡ്ഹോക് കമ്മിറ്റി ഇതുവരെയും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടില്ല. രൂപീകരിച്ചാല്‍ അതിന്റെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.