കഞ്ചാവും എം.ഡി.എം.എ.യുമായി പിടിയിലായി സിനിമ-ബിഗ്ബോസ് താരം പരീക്കുട്ടി. കഴിഞ്ഞദിവസം തൊടുപുഴയില്‍ വെച്ചാണ് താരം പിടിയിലായത്. മൂലമറ്റം എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയിലാണ് നടന് ഫരീദുദീന്‍ എന്ന പരീക്കുട്ടിയും സുഹൃത്ത് ജിസ്മോനും പിടിയിലായത്. 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്ന് പൊലീസ് കണ്ടെത്തി.
പരീക്കുട്ടി പെരുമ്പാവൂര്‍ എന്ന പേരിലാണ് നടനും ഗായകനുമായ പരീക്കുട്ടി സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പിന്നീട് ടിക് ടോകില്‍ പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്ത പ്രശസ്തി നേടി. തുടർന്ന് സംവിധായകൻ ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ് എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമ മേഖലയിൽ കാലെടുത്തു വെച്ചു. ഒമർ ലുലുവിന്റെ ഒരു അടാർ ലവ് എന്ന സിനിമയിലും പരീക്കുട്ടി ശ്രദ്ധേയമായ വേഷത്തിൽ അഭിനയിച്ചു. മലയാളം റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാര്‍ഥി കൂടിയായിരുന്നു താരം.
പ്രതികളെ പിടികൂടിയ ശേഷം അവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂലമറ്റം എക്സൈസ് റേഞ്ചിലെ ഏഴു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ പിടികൂടിയത്.