കൊച്ചി: സംവിധായകന് ഹരിഹരനെതിരെ നടി ചാര്‍മിള ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെച്ച് നടന് വിഷ്ണു. ചാര്‍മിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ഹരിഹരന് തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു വെളിപ്പെടുത്തിയത്. പരിണയം സിനിമയുടെ ചര്‍ച്ചക്കിടെ ആയിരുന്നു ഹരിഹരന് ചോദിച്ചത്. സീനിയര്‍ സംവിധായകന് ഇത്തരത്തില്‍ പെരുമാറിയത് കണ്ട് ഞാനും ചാര്‍മിളയും ഞെട്ടി. ഹരിഹരനില്‍ നിന്നു ഇത് പ്രതീക്ഷിച്ചില്ല. എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവര്‍ എന്റെ സിനിമയില്‍ വേണ്ടെന്നു ഹരിഹരന് ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകാത്തതിനെ തുടര്‍ന്നു ചാര്‍മിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു വെളിപ്പെടുത്തല്‍ നടത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിള കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. മലയാള സിനിമയില്‍ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേര് മോശമായി പെരുമാറിയെന്നും ചാര്‍മിള പറഞ്ഞു. ഒരു നിര്‍മാതാവ് സുഹൃത്തുക്കള്‍ക്കൊപ്പം ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ‘അര്ജുനന് പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിര്‍മാതാവിനെതിരെയാണ് ചാര്‍മിളയുടെ ആരോപണം.