കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കോടതിയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് നടന് ദിലീപ്, പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും.
നടിയെ ആക്രമിച്ച കേസില്‍ നിലവില്‍ പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിക്കല്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കേണ്ടതുണ്ട്. അതേസമയം സെപ്റ്റംബര്‍ 17ന് കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കര്‍ശന ഉപാദികളോടെയാണ് ജാമ്യം നല്‍കിയത്.