കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും. എറണാകുളം റൂറൽ എസ്.പിക്ക് പരാതി നൽകുമെന്നാണ് റിപ്പോർട്ട്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ മെയിലായി പരാതി നല്‍കാനും സാധ്യതയുണ്ട്. അന്വേഷണസംഘം വിവരങ്ങള്‍ തേടിയെന്നും മിനു വ്യക്തമാക്കിയിരുന്നു.
നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് മിനു നടത്തിയത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.അമ്മയിൽ അംഗത്വത്തിന് ശ്രമിച്ചപ്പോൾ കിടക്ക പങ്കിടണമെന്ന ആവശ്യമാണ് പറഞ്ഞത്.
കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്ന് മുകേഷ് പറഞ്ഞു. താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. അക്കാലത്ത് തന്നെ ഇക്കാര്യം താൻ തുറന്നു പറഞ്ഞിരുന്നു. അഡ്ജസ്റ്റ്മെന്റുകളോട് പൊരുത്തപ്പെടാനാകാതെ മലയാളം ഫിലിം ഇൻഡസ്ട്രി വിട്ട് ചെന്നൈയിലേക്ക് പോകേണ്ടിവന്നതായി മിനു വെളിപ്പെടുത്തി.