മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന നടി നെയ്യാറ്റിന്‍കര കോമളം(93) അന്തരിച്ചു. വിടവാങ്ങിയത് പ്രേം നസീറിന്റെ ആദ്യ നായിക. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1955 ല്‍ പുറത്തുവന്ന ന്യൂസ് പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയചിത്രം.
പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. കാട് പ്രമേയമാക്കി മലയാള ഭാഷയിൽ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.