മുണ്ടക്കൈ മേഖലയിലെ ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്താൻ, ചാലിയാര്‍ പുഴ ഒഴുകുന്ന സ്റ്റേഷന് പരിധികളിലുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിര്‍ദ്ദേശം നല്കി എഡിജിപി എം. ആര് അജിത്ത് കുമാര്‍.
ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരി മട്ടത്തേക്ക് കൂടുതല്‍ മണ്ണ് മാന്തിയന്ത്രങ്ങള്‍ എത്തിച്ച് തിരച്ചില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഒപ്പം, സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് തിരച്ചില്‍ നടത്തുമെന്നും എഡിജിപി വ്യക്തമാക്കി.
പുഞ്ചിരി മട്ടത്തെ ഒരു റിസോര്‍ട്ട് ഉള്‍പ്പെടെ 14 വീടുകളാണ് ഇവിടെ ദുരന്തത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത്. വീടുകള്‍ കൂടാതെ നിരവധി റിസോര്‍ട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തെര്‍മല്‍ സ്കാനറും മറ്റ് സജീകരണങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുക. നിലവില്‍ ദുരന്തത്തില്‍ മരണസംഖ്യ 316 കടന്നു.