കൊച്ചി : കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ എം പി കൃഷ്ണന് നായര്‍ രചിച്ച ഒരു അഭിഭാഷകന്റെ തീര്‍ത്ഥയാത്ര എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നാളെ (23-ന്) എറണാകുളം ഹൈക്കോടതി ഹാളില്‍ നടക്കും.
മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ആമുഖ ഭാഷണം നടത്തും. വൈകിട്ട് 4.45 ന് നടക്കുന്ന ചടങ്ങില്‍വെച്ച് ഡല്‍ഹി ചീഫ് ജസ്റ്റിസും ആംഡ് ഫോഴ്സ് ട്രൈബ്യൂണല്‍ ചെയര്‍മാനുമായ ജസ്റ്റിസ് രാജന്ദ്ര മേനോന് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് മുഹമ്മ മുഷ്താഖ് ആദ്യ കോപ്പി ഏറ്റുവാങ്ങും. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
ജസ്റ്റിസ് ബാബു മാത്യു പി തോമസ്, അഡ്വ എ എ മുഹമ്മദ് നസീര്‍, ഗോപിനാഥ് ഐ പി എസ്, കെ എല്‍ മോഹന വര്‍മ്മ, നിഖിത നായര്‍, അഡ്വ സുഭാഷ് ചന്ദ്, അഡ്വ എം ആര് നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.