മുംബൈ : എയർ ഇന്ത്യ പൈലറ്റ് ആയിരുന്ന സൃഷ്ടി തുലിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട ആദിത്യ പണ്ഡിറ്റിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. മതിയായ തെളിവുകൾ ഇല്ലാത്തതിനാലും ആത്മഹത്യ കുറുപ്പോ പ്രതിക്കെതിരെ മുൻകൂർ പരാതികളോ ഇല്ലാത്തതിനാൽ ആണ് ജാമ്യം അനുവദിച്ചത്.
നവംബർ 25നാണ് സൃഷ്ടി ആത്മഹത്യ ചെയ്യുന്നത്. സൃഷ്ടിയും ആദിത്യ പണ്ഡിറ്റും സുഹൃത്തുക്കളായിരുന്നു . നവംബർ 25ന് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങി സൃഷ്ടി ഡൽഹിയിലേക്ക് പോകുകയും ചെയ്തു.
ആദിത്യനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന് സൃഷ്ടി പറഞ്ഞിരുന്നു. ഉടനെ തന്നെ ആദിത്യ സംഭവ സ്ഥലത്തെത്തി. വാതിൽ പൂട്ടിയിരിക്കുന്നതായി കണ്ടു, പൂട്ട് തകർത്ത് അകത്ത് കയറിയപ്പോൾ സൃഷ്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടനെ തന്നെ സൃഷ്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തങ്ങളെ അറിയിക്കാതെ പൂട്ട് തകർത്തതിനാൽ കള്ളക്കളി നടന്നതായി പൊലീസിന്റെ സംശയത്തെ തുടർന്ന് നവംബർ 26 ന് പവായ് പൊലീസ് ആദിത്യനെ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് 15 മിനിറ്റ് മുമ്പ് സൃഷ്ടി അമ്മയെ വിളിച്ചിരുന്നു. അപ്പോൾ സന്തോഷമായിട്ടാണ് സംസാരിച്ചിരുന്നത് എന്ന് കുടുംബം പറഞ്ഞു.