ഷിരൂര്‍: ഷിരൂരില്‍ അര്‍ജുന്റെ ലോറിയും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയതോടെ പ്രതികരണവുമായി അര്‍ജുന്റെ സഹോദരന് ജിതിന്. അര്ജുന് വേണ്ടി അവസാനം വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ജിതിന് പറഞ്ഞു. എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിച്ചു. അര്ജുന് തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു.
എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹമെന്നും ജിതിന് പറഞ്ഞു. വീട്ടില്‍ വിളിച്ചിട്ട് കിട്ടിയില്ല. അഞ്ചു അടക്കം എല്ലാവരും ഓഫീസില്‍ ആയിരിക്കും. അവര്‍ അറിഞ്ഞുകാണണം. ടി വി കാണുന്നുണ്ടാവും’, ജിതിന് പറഞ്ഞു.
ഗംഗാവലി പുഴയിലെ സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. ‘അര്‍ജുനും’ ലോറിയിലുണ്ടെന്ന് മനാഫ് പറഞ്ഞു. മനാഫ് ലോറി സ്ഥിരീകരിച്ചിട്ടുണ്ട്. ദൗത്യത്തിന്റെ 71-ാം ദിവസമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.