മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ 2024 ലെ പ്രിയപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഓള് വി ഇമാജിന്‍ അസ് ലൈറ്റ് (Barack Obama names All We Imagine as Light as one of his favourite films of 2024). പായല്‍ കപാഡിയ ഒരുക്കിയ സിനിമയിൽ മലയാളികളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അനീസ് നെടുമങ്ങാട് എന്നിവർ പ്രധാന താരങ്ങളാണ്.
77-ാമത് കാന്‍സ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചതിലൂടെയാണ് ഓള് വി ഇമാജിന്‍ അസ് ലൈറ്റ് എന്ന ചിത്രം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ 2024 സിനിമ, പുസ്തക, മ്യൂസിക് റെക്കമെന്‍ഡേഷനില്‍ ഒബാമയുടെ സിനിമാ ലിസ്റ്റിലെ ആദ്യത്തെ ചിത്രമാണ് ആള് വീ ഇമാജിന്‍ അസ് ലൈറ്റ്.
ഓള് വി ഇമാജിന്‍ അസ് ലൈറ്റ് കൂടാതെ കോണ്‍ക്ലേവ്, ദി പിയാനോ ലെസ്സണ്‍, ദി പ്രൊമിസ്ഡ് ലാന്‍ഡ്, ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ഡ്യൂണ്‍ 2, അനോറ, ഡിഡി, ഷുഗര്‍കേന്‍, എ കംപ്ലീറ്റ് അണ്‍നോണ്‍ മുതലായ ചിത്രങ്ങളും ഒബാമയുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.