ആരാധകരുടെ പ്രിയനടൻ അല്ലു അർജുൻ പേര് മാറ്റാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് അല്ലു അർജുൻ പേരിൽ മാറ്റം വരുത്താൻ ആലോചിക്കുന്നത്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. കരിയറിൽ കൂടുതൽ ഉന്നതിയിലേക്ക് എത്തുന്നതിനായി പേരിൽ ‘U’, ‘N’ എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കണമെന്ന ജ്യോതിഷ നിര്‍ദേശ പ്രകാരമാണ് ഈ മാറ്റം വരുത്തൽ.
അതേസമയം പുഷ്പയ്ക്ക് ശേഷം അല്ലുവിന്റെ അടുത്ത ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിൽ കാത്തിരിക്കുകയുമാണ്. പുഷ്പ 2 എന്ന സിനിമയിലൂടെ 1800 കോടിക്ക് മുകളിലാണ് സിനിമ ആഗോളതലത്തിൽ നേടിയത്. അറ്റ്ലീക്കൊപ്പമായിരിക്കും അല്ലുവിന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകളുണ്ട്.