കൊച്ചി : പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് വകുപ്പിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് ഇ-കോമേഴ്സിലൂടെ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനുമുള്ള വിവിധ നീക്കങ്ങള്‍ നടത്തുമെന്ന് ആമസോണ്‍ ഇന്ത്യ പ്രഖ്യാപിച്ചു.
ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയിസില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-കോമേഴ്സിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അര്‍ഹരായ സ്റ്റാര്‍ട്ടപ്പുകളുമായി ആമസോണ്‍ സഹകരിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടലിലെ ഡെഡിക്കേറ്റഡ് പേജു വഴിയാകും ഇത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആമസോണ്‍ പ്രത്യേകമായ ഓണ്‍ബോര്‍ഡിങ് അനുഭവങ്ങളാകും പ്രധാനം ചെയ്യുക. ആമസോണ്‍ മെന്റര്‍ഷിപ്പ് വഴിയും വിപണിയിലും ലോജിസ്റ്റികിലുമുള്ള ആമസോണ്‍ പിന്തുണയോടെയും ആഭ്യന്തര വിപണി പ്രയോജനപ്പെടുത്താന്‍ ഇതു സഹായകമാകും.
ഇതിനു പുറമെ സ്റ്റാര്‍ട്ട് ഇന്ത്യയുമായുള്ള സഹകണം ഇ-കോമേഴ്സില്‍ വനിതാ സംരംഭകരെ സഹേലി പ്രോഗ്രാം വഴി ശാക്തീകരിക്കും. അര്‍ഹരായ വനിതാ സംരംഭകര്‍ നേതൃത്വം നല്കുന്ന ഇടത്തരം, ചെറുകിട സംരംഭങ്ങളെ ഇ-കോമേഴ്സില്‍ മുന്നോട്ടു പോകാന്‍ സഹായകമായ രീതിയില്‍ രൂപകല്പന ചെയ്തതാണ് ഈ സഹകരണം.
ആമസോണ്‍ പേ, ആമസോണ്‍ ഇന്‍സെന്റീവുകള്‍, ആമസോണ്‍ ബിസിനസ്, ആമസോണ്‍ ട്രാന്‍സ്പോര്‍ട്ട്, എഡബ്ലിയുഎസ്, ആമസോണ്‍ അഡ്വെര്‍ടൈസിങ്, മിനി ടിവി തുടങ്ങിയവ ഇതിന്റെ ഭാഗമായി വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കും. ഫാഷന്‍, ഭക്ഷ്യ-പാനീയങ്ങള്‍, വസ്ത്രം, കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍, വാഹന വിഭാഗം, കലാ- ഫോട്ടോഗ്രാഫി, പെറ്റ്സ് ആനിമല്‍, കൃഷി തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഇതു പ്രയോജനകരമാകും.
ഭാരത് സ്റ്റാര്‍ട്ടപ്പ് നോളെജ് അക്സസ് രജിസ്റ്ററിയെ (ഭാസ്കര്‍) കുറിച്ചു കൂടുതല്‍ അവബോധം സൃഷ്ടിക്കാനും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായുള്ള ആമസോണിന്റെ സഹകരണം സഹായിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, സേവന പിന്തുണക്കാര്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുളളവര്‍ക്ക് സംരംഭക സംവിധാനത്തിനു കീഴില്‍ സഹകരിക്കാനുള്ളതും കേന്ദ്രീകൃതമായി ഏകീകരിക്കുന്നതുമായിരിക്കും ഇത്.
സ്റ്റാര്‍ട്ടപ്പുകളുടെ സംരംഭകത്വ കഴിവുകള്‍ പ്രയോജനപ്പെടുത്തി പുതിയ മേഖലകളിലേക്കു വളരാന്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതാണ് ആമസോണുമായുള്ള തങ്ങളുടെ സഹകരണമെന്ന് പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് പറഞ്ഞു.
ഇ-കോമേഴ്സ് രംഗത്തെ ആമസോണിന്റെ വൈദഗ്ദ്ധ്യവും കേന്ദ്ര സര്‍ക്കാരിന്റെ പതാകവാഹക നീക്കമെന്ന നിലയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പങ്കും സംയോജിപ്പിച്ച് തങ്ങള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ബിസിനസ് വളര്‍ത്താനുള്ള നവീനമായ സംവിധാനമാണ് തങ്ങള്‍ ഒരുക്കുന്നത്.
വിവിധ മേഖലകളിലും വിഭാഗങ്ങളിലമായുള്ള ഇന്ത്യന്‍ സംരംഭകരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ സഹകരണമെന്നും സംരംഭകത്വത്തിലൂടെയും പുതുമകളിലൂടേയും രാജ്യത്ത് സാമ്പത്തിക വികസനം വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ വ്യവസായങ്ങളിലായി വിജയകരമായ ബിസിനസുകള്‍ വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധത മൂലം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ എല്ലാവരുടേയും പ്രതീക്ഷയാണെന്ന് ആമസോണ്‍ ഇന്ത്യ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ചേതന്‍ കൃഷ്ണസ്വാമി പറഞ്ഞു. ഇ-കോമേഴ്സിന്റെ ശക്തി പ്രയോജനപ്പെടുത്തി പുതിയ ഉയരങ്ങള്‍ തേടുകയും നവീന ഉല്പന്നങ്ങളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളെ സൃഷ്ടിക്കുകയും ചെയ്യുകയാണ്.
സംരംഭകരെ ശാക്തീകരിക്കുകയും സാമ്പത്തിക വളര്‍ച്ച ശക്തമാക്കുകയും ചെയ്യുക എന്ന പൊതു ലക്ഷ്യവുമായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നതിലൂടെ തങ്ങള്‍ ആദരിക്കപ്പെടുകയാണ്. വൈവിധ്യമാര്‍ന്നതും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ളതുമായ വികസനത്തില്‍ ആമസോണിനുള്ള പ്രതിബദ്ധത കൂടിയാണ് ഇതു വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ശക്തമായ സംവിധാനം സൃഷ്ടിക്കുകയും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബിസിനസ് ഇ-കോമേഴ്സിലൂടെ വര്‍ധിപ്പിക്കുകയും സേവനം ലഭ്യമാക്കാനാവുന്ന എല്ലാ പിന്‍കോഡുകളിലും ഡെലിവറി നടത്തുകയും ചെയ്ത് ദേശീയ ബ്രാന്ഡുകളാകാനുള്ള അവസരവും അവര്‍ക്കു ലഭിക്കും.