ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലനായി ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ വരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി താരം.തിങ്കളാഴ്ച്ച ഡല്‍ഹിയിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.തെരഞ്ഞെടുപ്പ് ജയത്തില്‍ അമിത് ഷായെ അഭിനന്ദിച്ചതായി ഗംഭീര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷായുടെ നേതൃത്വം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തമാക്കുമെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ടി20 ലോകകപ്പിന് പിന്നാലെ രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഗംഭീര്‍ ചുമതലയേറ്റേക്കും.പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഗൗതം ഗംഭീര്‍ ചില ഉപാധികള്‍ മുന്നോട്ടുവെച്ചിരുന്നുവെന്നും ബിസിസിഐ അംഗീകരിച്ചുവെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സപ്പോര്‍ട്ട് സ്റ്റാഫായി താന്‍ നിര്‍ദേശിക്കുന്നവരെ നിയമിക്കണമെന്നാണ് ഗംഭീര്‍ ബിസിസിഐക്ക് മുന്നില്‍വെച്ച പ്രധാന ഉപാധി. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്.