കൊച്ചി: താര സംഘടനയായ എ എം എം എയുടെ കുടുബ സംഗമം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് കുടുംബസംഗമം. പരിപാടികളുടെ റിഹേഴ്സല്‍ ക്യാമ്പ് നടന് ശ്രീനിവാസന് ഉദ്ഘാടനം ചെയ്തിരുന്നു. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ ചേര്‍ന്ന് ചടങ്ങിന് തിരി തെളിയിക്കും.
സംഘടനയയുടെ 30 വര്‍ഷ ചരിത്രത്തില്‍ അംഗങ്ങളും കുടുംബങ്ങളും ആദ്യമായാണ് ഒത്തുചേരുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം സംഘടനയുടെ മുഴുവന്‍ ഭാരവാഹികളും രാജി വെച്ചതിനാല്‍ ആഡ്ഹോക് കമ്മിറ്റി ആണ് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത്.
പരിപാടിയില്‍ 240ഓളം കലാകാരന്മാര് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. പരിപാടിയില്‍ നിന്ന് സമാഹരിക്കുന്ന തുക അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന് രക്ഷാ മരുന്നുകള്‍ വാങ്ങാന്‍ സൗജന്യമായി നല്‍കും.