തിരുവനന്തപുരം : തിരുവനന്തപുരം മാറനെല്ലൂരില്‍ അങ്കണവാടിയിൽ വീണ് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. അങ്കണവാടി വര്‍ക്കർ ശുഭലക്ഷ്മിയെയുംഹെൽപ്പർ ലതയെയുമാണ് ജില്ലാ ശിശു വികസന ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തത്.
മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ സ്പൈനൽ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച 12.30 ഓട് കൂടിയാണ് സംഭവം നടക്കുന്നത്. എന്നാല്‍ വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. വീട്ടിൽ എത്തിയ കുട്ടി തീർത്തും ക്ഷീണിതയായിരുന്നു. അൽപ്പ സമയത്തിന് ശേഷം കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ വൈഗയുടെ തലയില്‍ ചെറിയ മുഴ കാണുകയായിരുന്നു.
കുട്ടിയുടെ ഇരട്ട സഹോദരന് വൈഷ്ണവും ഇതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലിൽ നിന്ന് വീണിരുന്നുവെന്ന് സഹോദരൻ മാതാപിതാകളോടെ പറയുകയായിരുന്നു. ഈ കാര്യത്തെ കുറിച്ച് അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ കാര്യം പറയാന്‍ മറന്നുപോയെന്നായിരുന്നു ജീവനക്കാരുടെ മറുപടി.
നിലവിൽ കുട്ടിയെ ശസ്ത്രക്രിയയില്ലാതെ മരുന്നുകള്‍ ഉപയോഗിച്ച് തിരികെ ജീവിതത്തിലക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് എസ്ഐടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തുന്നത്.