ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തതിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ സർക്കാരിന് അനാസ്ഥയാണെന്ന വിമർശനത്തിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനെതിരെ തുറന്നടിച്ച് തമിഴ്നാട് ഭാരതീയ ജനതാ പാർട്ടി യൂണിറ്റ് മേധാവി കെ അണ്ണാമലൈ. യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് സർക്കാരിനെതിരെ തന്റെ ദേഹത്ത് സ്വയം ചാട്ടവാറിനടിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ഡിഎംകെ സർക്കാരും പോലീസും ഇരയുടെ വ്യക്തിവിവരങ്ങൾ ചോർത്തി. അവരുടെ അന്തസ്സ് ഹനിക്കുകയും ചെയ്തു. ഇത് സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേടാണ് എന്ന് അണ്ണാമലൈ ആരോപിച്ചു.

ഞാൻ സ്വയം 6 തവണ ചാട്ടവാറടി നടത്തും. നാളെ മുതൽ 48 ദിവസം വ്രതമെടുക്കും. നാളെ ഓരോ ബി.ജെ.പിക്കാരുടെയും വീടിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. നാളെ മുതൽ ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ചെരിപ്പിടില്ല. ഇതിന് ഒരു അവസാനമുണ്ടാകണം എന്ന് കഴിഞ്ഞ ദിവസം അണ്ണാമലൈ പറഞ്ഞിരുന്നു.