ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ സുപ്രീംകോടതിയില്‍ വീണ്ടും തടസ ഹര്‍ജി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്കിയ അഭിഭാഷകന് അജീഷ് കളത്തിലാണ് തടസഹര്‍ജി നല്‍കിയത്.
പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത് മുന്‍ സുപ്രീം കോടതി വിധികള്‍ക്കെതിരാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ സിനിമസംഘടനകളായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സിദ്ദിഖ് വാദിക്കുന്നത്.
പരാതിക്കാരി ഉന്നയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ കസ്റ്റഡിയിലെടുക്കാനാകില്ല. പരാതിക്കാരി സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് സിദ്ദിഖ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.