കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവാക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. കടുവയുടെ ആക്രമണം കണ്ട് വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കഴിഞ്ഞദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ട്. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.