യുവ സംഗീത സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് അനിരുദ്ധ് രവിചന്ദര്‍. ചുരുങ്ങിയ കാലം കൊണ്ട് സംഗീതപ്രേമികളുടെ പ്രിയങ്കരനായ അനിരൂദ്ധിനോട് ക്ലാസിക്കള്‍ സംഗീതം പഠിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് എ ആര് റഹ്മാന്. ‘കാതലിക്ക നേരമില്ലൈ’ എന്ന സിനിമയുടെ ട്രെയ്ലര് ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു എ ആര് റഹ്മാന്. അനി മികച്ച സംഗീതമാണ് ഒരുക്കുന്നതെന്നും അദ്ദേഹം വലിയ സിനിമകളില്‍ പ്രവര്‍ത്തിക്കുകയും ഹിറ്റുകള്‍ നല്‍കുകയും ചെയ്യുന്നുവെന്നും റഹ്മാൻ പറഞ്ഞു.
10 അല്ല 10,000 സംഗീത സംവിധായകരുണ്ട് ഇവിടെ. എന്നാല്‍ അനി വേറിട്ട് നില്ക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എന്നാല്‍ എന്റെ അഭ്യര്‍ത്ഥന എന്തെന്നാല്‍ ക്ലാസിക്കല്‍ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്,’ എന്നും എ ആര് റഹ്മാന് പറഞ്ഞു.